
പേരാവൂർ:മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ഇരിട്ടി ഉപജില്ല സ്കൂൾ കലോത്സവ നഗരിയിലേക്ക് പേരാവൂർ ബ്ലോക്ക് പരിധിയിലെ ഹരിതകർമസേന അംഗങ്ങളുടെ നേതൃത്വത്തിൽ കലവറ നിറക്കൽ ഘോഷയാത്ര നടത്തി.ഏഴ് ഗ്രാമപഞ്ചായത്തിൽ നിന്നുള്ള നൂറിലധികം അംഗങ്ങൾ അണിനിരന്ന ഘോഷയാത്ര കൊളക്കാട് ടൗണിൽ കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്‌പെക്ടർ പി.ശ്രീലത അദ്ധ്യക്ഷത വഹിച്ചു. ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺ നിഷാദ് മണത്തണ, ശുചിത്വമിഷൻ റിസോഴ്സ് പേഴ്സൺ കെ. രേഷ്മ തുടങ്ങിയവർ സംസാരിച്ചു.കലോത്സവ കമ്മറ്റിയുടെ നേതൃത്വത്തിൽ ഘോഷയാത്രക്ക് കലോത്സവ നഗരിയിൽ സ്വീകരണം നൽകി.