cpm

ന്യൂമാഹി: കടലാക്രമണം നേരിടുന്ന ന്യൂമാഹി പഞ്ചായത്തിലെ കുറിച്ചിയിൽ മുതൽ അഴീക്കൽ വരെയുള്ള അടിയന്തിരമായും കടൽ ഭിത്തിയും പുലിമുട്ടും നിർമ്മിക്കണമെന്ന് സി പി.എം ന്യൂമാഹി ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു.ഏടന്നൂർ ഒ.ആബൂട്ടി നഗറിൽ ചേർന്ന സമ്മേളനം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ പി.പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു. എസ്.കെ.വിജയൻ, വി.കെ.രത്നാകരൻ, എം.കെ.സെയ്ത്തു , ഫിദ പ്രദീപ് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.കെ.ജയപ്രകാശൻ സെക്രട്ടറിയായി 13 അംഗ ലോക്കൽ കമ്മിറ്റിയെ തിരഞ്ഞെടുത്തു. ന്യൂമാഹി ടൗൺ കേന്ദ്രീകരിച്ച് റെഡ് വളണ്ടിയർ മാർച്ചും പ്രകടനവും നടന്നു ഏടന്നൂർ കോടിയേരി ബാലകൃഷ്ണൻ നഗറിൽ ചേർന്ന പൊതുസമ്മേളനം പി.പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു.കെജയപ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. വി.ജനാർദ്ദനൻ,പി.പി.രഞ്ജിത്ത് സംസാരിച്ചു. വിവിധ മൽസരങ്ങളിലെ വിജയികൾക്ക് ഏരിയ സെക്രട്ടറി സി കെ.രമേശൻ സമ്മാനങ്ങൾ വിതരണം ചെയ്തു