
പാനൂർ:ചമ്പാട് ചോതാവൂർ ഹയർസെക്കൻഡറി സ്‌കൂളിൽ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച
രക്ത ദാനക്യാമ്പ് പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ.അശോകൻ ഉദ്ഘാടനം ചെയ്തു. തലശ്ശേരി ജനറൽ ആശുപത്രിയിലെ ഡോക്ടർ ആരതി മുഖ്യാതിഥിയായി.നൂറോളം തവണ രക്തം ദാനം ചെയ്ത പൊന്ന്യം പാലത്തെ ടി.ടി അഷ്‌ക്കറിനെ ചടങ്ങിൽ ആദരിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ.മണിലാൽ,ക്ലസ്റ്റർ കൺവീനർ ഇ.ഐ.ലിതേഷ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ കെ.ഷാജി എന്നിവർ സംസാരിച്ചു.പി.ടി.എ പ്രസിഡന്റ് നസീർ ഇടവലത്ത് അദ്ധ്യക്ഷത വഹിച്ചു.പ്രധാനാദ്ധ്യാപിക ജെ.ഇന്ദിര സ്വാഗതവും അനൂദ ഫാത്തിമ നന്ദിയും പറഞ്ഞു. അദ്ധ്യാപകരും രക്ഷിതാക്കളും നാട്ടുകാരുമുൾപ്പടെ തലശേരി ജനറൽ ആശുപത്രി ബ്ലഡ് ബാങ്കിലേക്കാണ് രക്തം നൽകിയത്.