കാഞ്ഞങ്ങാട്: വന്യജീവി ആക്രമണങ്ങൾ തടയാൻ കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ കാസർകോട് ജില്ലയിൽ മാത്രം 7.90 കോടിരൂപ രൂപ ചെലവഴിച്ചതായി വിവരാവകാശ രേഖകൾ. കോടികൾ മുടക്കിയിട്ടും ജില്ലയിലെ വനാതിർത്തി പ്രദേശങ്ങളിൽ കാട്ടാനകളും പുലികളും കാട്ടുപന്നികളും കർഷകരുടെ ജീവനും സ്വത്തിനും ഭീഷണിയായി തുടരുകയാണ്.
2014 ഏപ്രിൽ മുതൽ കഴിഞ്ഞ മാർച്ച് 31 വരെ വനം വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ പദ്ധതികൾക്കാണ് ഇത്രയും തുക ചെലവഴിച്ചതായി വിവരാവകാശ രേഖയിൽ വ്യക്തമാക്കുന്നത്. വന്യജീവികളെ തുരത്തുന്നതിനായി കാസർകോട്, കാഞ്ഞങ്ങാട് റേഞ്ചുകളിലായി പടക്കം വാങ്ങിയതിനു 2016 മുതൽ 2024 മാർച്ച് 31 വരെ ചെലവഴിച്ചത് 5.61 ലക്ഷം രൂപയാണ്. ജില്ലയിൽ മൂന്നിടങ്ങളിലായി 3.90 കിലോമീറ്റർ ദൂരത്തിൽ ആനമതിൽ നിർമിച്ചതിനു 3.95 കോടി രൂപ വിനിയോഗിച്ചു. ശിവഗിരി എസ്‌റ്റേറ്റിൽ എലിപ്പത്തായം മുതൽ മരുംതോംതട്ട് വരെ രണ്ടു കിലോമീറ്ററും കോട്ടഞ്ചേരി സിസി ഗേറ്റിൽ അരകിലോമീറ്ററും തലപ്പച്ചേരി മു തൽ കാട്ടികജെ 1.40 മീറ്റർ ദൂരവുമാണ് ആനമതിൽ നിർമിച്ചത്. എന്നാൽ ആനമതിലിന്റെ നിർമാണ രീതി അശാസ്ത്രീയമാണെന്നു നേരത്തെ ആക്ഷേ പം ഉയർന്നിരുന്നു.
കായംപാടി, വെള്ളരിക്കയം, കല്ലപ്പള്ളി എന്നിവിടങ്ങളിൽ ആനക്കിടങ്ങ് നിർമിച്ചതിനായി ചെലവഴിച്ചത് 39.7 ലക്ഷം രൂപയാണ്. സോളർ വേലിക്കായി 2018-19 മുതൽ 2023- 24 വരെയാ യി 2.28 കോടി രൂപ ചെലവഴിച്ചു. വെള്ളകാനം മുതൽ പാലാർ വരെ എട്ടു കിലോമീറ്റർ ദൂരത്തിൽ സോളർ തൂക്കുവേലിക്കായി 77.74 ലക്ഷവും തലപ്പച്ചേരി മുതൽ വെള്ളക്കാനം (5.3 കിലോമീറ്റർ) 22.76 ലക്ഷം രൂപയും പാലാർകണ്ണാടിത്തോ ട് (8.5.കിലോമീറ്റർ) വരെ 20.58 ലക്ഷം രൂപയുമാണ് ചെലവഴിച്ചത്.
പടക്കം വാങ്ങിയതിന് മാത്രം ചെലവ് 5.61 ലക്ഷം
3.95 മീറ്രർ ആനമതിൽ നിർമ്മാണം 3.95 കോടി
ആനക്കിടങ്ങ് നിർമ്മാണത്തിന് 39.7 ലക്ഷം
സോളാർ വേലിക്കായി ചെലവ് 2.28 കോടി
നാടും വീടും ഉപേക്ഷിച്ച് കർഷകർ
വന്യജീവി അക്രമം തടയാൻ ഇത്രയും തുക ചെലവഴിച്ചിട്ടുണ്ടും കാട്ടാനകൾ കൃഷിത്തോട്ടം നശിപ്പിക്കുന്നത് ജില്ലയിൽ പതിവാണ്. ബളാൽ പഞ്ചായത്തിന്റെ അതിർത്തി പ്രദേശങ്ങളിൽ കാട്ടാന ഇറങ്ങുന്നു. കാട്ടാന അക്രമം ഭയന്ന് കൃഷിയും നാടും വീടും ഉപേക്ഷിക്കുന്നവർ ജില്ലയിലെ അതിർത്തി പ്രദേശങ്ങളിൽ ഏറെയാണ്. കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ വെള്ളരിക്കുണ്ട് താലൂക്കിൽ മാത്രം കാട്ടുപന്നിയാക്രമണത്തിൽ നാലു ജീവനുകൾ പൊലിഞ്ഞു.