കാഞ്ഞങ്ങാട്: തിരക്കുപിടിച്ച ജീവിതത്തിൽ മാനസീക ഉല്ലാസത്തിന് ഗാർഡനിംഗ്, ഗാർഡൻ ഡിസൈൻ, ലാൻഡ് സ്കേപ്പിംഗ്, ചെടികളിൽ ഗ്രാഫ്റ്റിംഗ്, ബഡ്ഡിംഗ്, ലേയറിംഗ് പരിശീലനം എന്നിവയിലുള്ള ഏകദിന ശില്പശാലയും പരിശീലനവും പടന്നക്കാട് കാർഷിക കോളേജ് ഓഡിറ്റോറിയത്തിൽ ലയൺസ് ഡിസ്ട്രിക്ട് ഗവർണർ കെ.വി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രോജക്ട് കോ ഓർഡിനേറ്റർ എൻജിനീയർ പി.വി സുരേഷ് കുമാർ, ചാക്കോ സി. ജോസഫ്, ഷാജി ജോസഫ്, ദിലീപ്കുമാർ, പി. ഗംഗാധരൻ, ദിലീപ് സുകുമാർ, കാർഷിക കോളേജ് ഡീൻ ഇൻ ചാർജ് ഡോ. പി.കെ. മിനി, കമ്മ്യൂണിറ്റി സയൻസ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. കൃഷ്ണശ്രീ, കെ.എൻ ശ്രീകണ്ഠൻ, പി.വി. സുരേന്ദ്രൻ, തിരുവനന്തപുരം കാർഷിക കോളേജിലെ ഡോ. ബില്ല എന്നിവർ സംസാരിച്ചു. നിരവധി വീട്ടമ്മമാർ പരിശീലനത്തിൽ പങ്കെടുത്തു. പരിശീലനം ഏറെ ഗുണം ചെയ്യുമെന്നു വീട്ടമ്മമാർ പറഞ്ഞു.