ksrtc
കെ.എസ്.ആർ.ടി.സി എംപ്ലോയീസ് യൂനിയൻ (എ.ഐ.ടി.യു.സി) സംസ്ഥാന പഠന ക്യാമ്പിന്റെ സ്വാഗതസംഘം രൂപീകരണ യോഗം സി.പി.ഐ തളിപ്പറമ്പ മണ്ഡലം സെക്രട്ടറി പി.കെ. മുജീബ്റഹ്മാൻ ഉദ്ഘാടനം ചെയ്യുന്നു

തളിപ്പറമ്പ്: കെ.എസ്.ആർ.ടി.സി എംപ്ലോയീസ് യൂനിയൻ (എ.ഐ.ടി.യു.സി) സംസ്ഥാന പഠന ക്യാമ്പ് നവംബർ 5,6 തീയതികളിൽ പറശ്ശിനിക്കടവ് വിസ്മയ പാർക്ക് ഓഡിറ്റോറിയത്തിൽ നടക്കും. സി.പി.ഐ ദേശീയ പ്രവർത്തകസമിതിയംഗം അഡ്വ. പി. സന്തോഷ് കുമാർ എം.പി. ഉദ്ഘാടനം ചെയ്യും. എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറിയും മുൻ മന്ത്രിയുമായ കെ.പി രാജേന്ദ്രൻ, സംസ്ഥാന സെക്രട്ടറി സി.പി. മുരളി, സംസ്ഥാന വൈസ് പ്രസിഡന്റ് താവം ബാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും. സ്വാഗതസംഘം രൂപീകരണയോഗം സി.പി.ഐ മണ്ഡലം സെക്രട്ടറി പി.കെ. മുജീബ് റഹ്‌മാൻ ഉദ്ഘാടനം ചെയ്തു. ഭാരവാഹികൾ: വേലിക്കാത്ത് രാഘവൻ, പി.പി. ബാലകൃഷ്ണൻ, സി. ലക്ഷ്‌മണൻ (രക്ഷാധികാരികൾ), പി.കെ. മുജീബ് റഹ്‌മാൻ (ചെയർമാൻ), സി. ഷാജി (കൺവീനർ), ടി.വി നാരായണൻ, എം. രഘുനാഥ്, വി.വി. രാജേഷ് (വൈസ് ചെയർമാന്മാർ), കെ. ബാബുരാജ്, കെ. വരദരാജൻ, സി.കെ. ദിനേശ് (ജോയിന്റ് കൺവീനർമാർ).