കാഞ്ഞങ്ങാട്: ഐങ്ങോത്ത് ജീവോദയ സ്പെഷൽ സ്കൂളിൽ കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജ് ഹിസ്റ്ററി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കലാസായാഹ്നം സംഘടിപ്പിച്ചു. ചരിത്ര വിഭാഗം മേധാവി സി.പി രാജിവൻ ഉദ്ഘാടനം ചെയ്തു. ഡോ. നന്ദകുമാർ കോറോത്ത് അദ്ധ്യക്ഷത വഹിച്ചു. സ്പെഷൽ സ്കൂൾ പ്രിൻസിപ്പൽ വി. ശാലിനി, ലിസി ജേക്കബ് എന്നിവർ സംസാരിച്ചു. അഖിത മനോഹരൻ സ്വാഗതവും എം. അമൃത നന്ദിയും പറഞ്ഞു. നെഹ്റു കോളേജിലെ വിദ്യാർത്ഥികളായ പി. അനുശ്രീ, അവാനി കിഷോർ, നിരുപം സായി, ഫഹദ്, ദാവൂദ്, ഹിമ വിനു, ദിവ്യ കണ്ണൻ, എം. അമൃത, സോന സാബു എന്നിവരും സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികളായ ടി.വി. അഭിജിത്ത്, സിദ്ധാർത്ഥ് രാമൻ, ഹാഫിസ് മുഹമ്മദ്, എസ്. ഫിറോസ് എന്നിവരും കലാപരിപാടികൾ അവതരിപ്പിച്ചു. രണ്ടു മണിക്കൂർ ചെലവിട്ടാണ് ചരിത്ര വിദ്യാർത്ഥികൾ മടങ്ങിയത്.