kssp
കെ.എസ്.എസ്.പി.എ മണ്ഡലം സമ്മേളനം ജില്ലാ പ്രസിഡന്റ് കെ. മോഹനൻ ഉദ്ഘാടനം ചെയ്യുന്നു

തലശ്ശേരി: പ്രഖ്യാപിച്ച ക്ഷാമാശ്വാസത്തിന്റെയും ക്ഷാമബത്തയുടെയും 40 മാസത്തെ കുടിശ്ശികയും ഏപ്രിലിൽ നൽകിയ ഗഡുവിന്റെ 39 മാസത്തെ കുടിശ്ശികയും പെൻഷൻകാർക്കും ജീവനക്കാർക്കും ലഭ്യമാക്കണമെന്ന് കെ.എസ്.എസ്.പി.എ തലശ്ശേരി സൗത്ത് മണ്ഡലം വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് പി.എം ദിനേശന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പ്രസിഡന്റ് കെ. മോഹനൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി എക്സിക്യൂട്ടീവ് അംഗം വി.സി പ്രസാദ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.കെ നാരായണൻ, പി.കെ രാജേന്ദ്രൻ, അപ്പലറ്റ് കമ്മിറ്റി അംഗം പി.വി ബാലകൃഷ്ണൻ, എം. സോമനാഥൻ, പി. സതി, പി.വി രാധാകൃഷ്ണൻ, കെ.പി കുശലകുമാരി, പി.കെ ശ്രീധരൻ സംസാരിച്ചു. മണ്ഡലം സെക്രട്ടറി കെ. ഭരതൻ സ്വാഗതവും ട്രഷറർ വി. മണികണ്ഠൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: പി.എം ദിനേശൻ (പ്രസിഡന്റ് ), കെ. ഭരതൻ (സെക്രട്ടറി), പി.പി വനജ (ട്രഷറർ).