കാഞ്ഞങ്ങാട്: കൊളവയൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ ചേർന്ന കൊളവയൽ ജാഗ്രത സമിതി യോഗം വാർഡ് മെമ്പർ രവീന്ദ്രന്റെ അദ്ധ്യക്ഷതയിൽ ഹോസ്ദുർഗ് പൊലീസ് ഇൻസ്‌പെക്ടർ പി. അജിത്കുമാർ ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ സമിതി ചെയർമാൻ എം.വി നാരായണൻ, വാർഡ് മെമ്പർമാരായ ഇബ്രാഹിം ആവിക്കൽ, ഷിജുമാഷ്, സി.എച്ച് ഹംസ, കുഞ്ഞാമിന, മിനി, സുറൂർ മൊയ്തു ഹാജി എന്നിവർ സംസാരിച്ചു. ജാഗ്രതാ സമിതി അംഗങ്ങൾ, അങ്കണവാടി ടീച്ചേൾസ്, ആശാവർക്കർമാർ, പൊതുപ്രവർത്തകർ എന്നിവർ പങ്കെടുത്തു. അജാനൂർ പഞ്ചായത്തിലെ പടിഞ്ഞാറൻ മേഖലയിലെ വാർഡുകൾ ഉൾപ്പെടുത്തി നവംബർ രണ്ടാം വാരത്തിൽ ലഹര വിരുദ്ധ സംഗമം നടത്തുവാനും ലഹരി വിരുദ്ധ സന്ദേശം എല്ലാ വീടുകളിലും എത്തിക്കുവാനും തീരുമാനിച്ചു. ജനമൈത്രീ ബീറ്റ് ഓഫീസർ പ്രദീപൻ കോതോളി സ്വാഗതവും ലഹരി വിരുദ്ധ സമിതി കൺവീനർ ഷംസുദീൻ കൊളവയൽ നന്ദിയും പറഞ്ഞു.