puraskaram
ഉഴവൂർ വിജയൻ സ്മാരക കർമ്മശ്രേഷ്ഠ പുരസ്‌കാരം വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിക്ക്, ഡോ. വി. ശിവദാസൻ എം.പി സമ്മാനിക്കുന്നു

കണ്ണൂർ: പ്രമുഖ സാംസ്‌കാരിക പ്രവർത്തകനും എൻ.സി.പി സംസ്ഥാന പ്രസിഡന്റും സിനിമ താരവുമായിരുന്ന ഉഴവൂർ വിജയന്റെ സ്മരണയ്ക്കായി ഉഴവൂർ വിജയൻ സ്മാരക സമിതി ഏർപ്പെടുത്തിയ സംസ്ഥാനത്തെ മികച്ച പൊതുപ്രവർത്തകനുള്ള ഉഴവൂർ വിജയൻ സ്മാരക കർമ്മശ്രേഷ്ഠ പുരസ്‌കാരം വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഏറ്റുവാങ്ങി. കണ്ണൂർ ജില്ലാ സ്‌പോർട്സ് കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിൽ ഡോ. വി. ശിവദാസൻ എം.പി പുരസ്‌കാരം സമ്മാനിച്ചു. 25,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതായിരുന്നു പുരസ്‌കാരം. അവാർഡ് നിർണ്ണയ സമിതി ചെയർമാൻ റഫീഖ് പാണപ്പുഴ അദ്ധ്യക്ഷത വഹിച്ചു. പ്രദീപൻ തൈക്കണ്ടി, വർഗീസ് കളത്തിൽ, കോട്ടൂർ പ്രകാശൻ ഗുരുക്കൾ, പത്മഘോഷ് ബി.എസ്, നിള ബി.എസ്, കെ. സുനിൽ കുമാർ, സി. ധീരജ് സംസാരിച്ചു. രാജ്യത്തെ ഏറ്റവും മികച്ച തദ്ദേശ സ്ഥാപന ജനപ്രതിനിധിക്കുള്ള 2024ലെ ബാബ സാഹിബ് അംബേദ്കർ ദേശീയ പുരസ്‌കാരത്തിനും ജുനൈദ് കൈപ്പാണി അർഹനായിരുന്നു.