ഇരിട്ടി: പുന്നാട് സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മുഴുവൻ സിറ്റിലും യു.ഡി.എഫ് വിജയിച്ചു. പയഞ്ചേരി എൽ.പി.സ്കൂളിൽ നടന്ന തിരഞ്ഞെടപ്പ് തികച്ചും സമാധാനപരമായിരുന്നു. കുട്ട്യപ്പ പടുവിലാൻ, സി.എ.ലത്തിഫ്, കെ.ജസ്ന, സ്മിത കൊടക്കാട്ടേരി, ടി.ബി.രജീഷ്, കെ.കെ.രവീന്ദ്രൻ, രമേശൻ പെരുടി, യു.പി.ഷാനിദ് എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. എട്ട് ബോർഡ് അംഗങ്ങൾക്ക് വേണ്ടിയായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. നേരത്തെ ഫായിദ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ബാങ്ക് പ്രസിഡന്റായി കുട്ട്യപ്പ പടുവിലാനെയും വൈസ്.പ്രസിഡന്റായി സി.എ.ലത്തിഫിനെയും തിരഞ്ഞെടുത്തു.