sp-

കാഞ്ഞങ്ങാട്:ജനമൈത്രി പൊലീസ് ഹോസ്ദുർഗ്, കാഞ്ഞങ്ങാട് ശങ്കരാചാര്യ കമ്പ്യൂട്ടർ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ കാഞ്ഞങ്ങാട് വ്യാപാരഭവനിൽ നടന്ന ലഹരിവിരുദ്ധ സെമിനാർ ഹോസ്ദുർഗ് സബ് ഇൻസ്പെക്ടർ എൻ.അൻസാറിന്റെ അധ്യക്ഷതയിൽ കാസർകോട് ജില്ലാ പൊലീസ് മേധാവി ഡി. ശില്പ ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ പോസ്റ്ററിന്റെ പ്രകാശനവും പൊലീസ് ചീഫ് നിർവഹിച്ചു. ജനമൈത്രി അസി.നോഡൽ ഓഫീസർ കെ.പി.വി.രാജീവൻ പോസ്റ്റർ ഏറ്റുവാങ്ങി.കാഞ്ഞങ്ങാട് ഡിവൈ.എസ്. പി ബാബു പെരിങ്ങേത്ത് ബോധവൽക്കരണ ക്ലാസ്സ് എടുത്തു. സീനിയർ സിവിൽ പോലീസ് ഓഫീസർ വി.ശ്രീജേഷ് , ശങ്കരാചാര്യ മൾട്ടിമീഡിയ എച്ച് ഒ.ഡി പി.ജഗദീഷ് കുമാർ എന്നിവർ സംസാരിച്ചു. ശങ്കരാചാര്യ മാനേജിങ് ഡയരക്ടർ കെ.അബ്ദുൾ റസാഖ് സ്വാഗതവും ജനമൈത്രി ബീറ്റ് ഓഫീസർ പ്രദീപൻ കോതോളി നന്ദിയും പറഞ്ഞു.