
കാഞ്ഞങ്ങാട് : മിത്ര ചാരിറ്റബിൾ ട്രസ്റ്റിന്റെ വാർഷിക സമ്മേളനം ഹോസ്ദുർഗ് സർവ്വീസ് സഹകരണ ബാങ്ക് ഹാളിൽ ചലച്ചിത്രനടിയും അദ്ധ്യാപികയുമായ സി പി.ശുഭ ഉദ്ഘാടനം നിർവ്വഹിച്ചു. ചികിത്സാ ധനസഹായ വിതരണം ഹോസ്ദുർഗ് സി ഐ പി.അജിത്ത് കുമാർ നിർവ്വഹിച്ചു. പ്രസിഡന്റ് സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. രാജകല നാരായണൻ വരവുചിലവ് കണക്ക് അവതരിപ്പിച്ചു. മിത്ര വൈസ് പ്രസിഡന്റ് സിബി പോൾ, പി.കുമാരൻ മധൂർ, രവീന്ദ്രൻ കരിച്ചേരി, സെമീറ ഖാദർ കുറ്റിക്കോൽ എന്നിവർ പ്രസംഗിച്ചു. മിത്ര സെക്രട്ടറി ഉണ്ണികൃഷ്ണൻ മുളവന്നൂർ സ്വാഗതവും, ജോയിന്റ് സെക്രട്ടറി ബിജു പുൽക്കൂൽ നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി ഉണ്ണികൃഷ്ണൻ മുള വിന്നൂർ (പ്രസിഡന്റ് ), രാജകല നാരായണൻ (സെക്രട്ടറി), ആയിഷ മുഹമ്മദ് കാഞ്ഞങ്ങാട് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.