balla-sammelnm

കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രിയിൽ ഫോറൻസിക് സർജനെ നിയമിക്കണമെന്ന് സി പി.എം ബല്ല ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. ചെമ്മട്ടംവയൽ സി ജാനകികുട്ടി നഗറിൽ സംസ്ഥാന കമ്മിറ്റി അംഗം കെ.പി.സതീഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.നാരായണൻ പതാക ഉയർത്തി. ബി.എം.കൃഷ്ണൻ, എ.കെ.ആൽബർട്ട്, രതീഷ് നെല്ലിക്കാട്, വി.വി.സവിത എന്നിവർ സമ്മേളനം നിയന്ത്രിച്ചു. പി.അപ്പുക്കുട്ടൻ,കെ.രാജ്‌മോഹൻ,പി.കെ.നിഷാന്ത് , എം.പൊക്ലൻ,ടി.വി. കരിയൻ,മൂലകണ്ടം പ്രഭാകരൻ, എം.രാഘവൻ, കെ.വി.സുജാത, ഡി.വി.അമ്പാടി, എം.ദേവി രവീന്ദ്രൻ, പ്രിയേഷ് കാഞ്ഞങ്ങാട്, 'വി.വി.പ്രസന്നകുമാരി, മഹമൂദ് മുറിയനാവി എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി സേതു കുന്നുമ്മൽ റിപ്പോർട്ടും ജയ നാരായണൻ രക്തസാക്ഷി പ്രമേയവും കെ.വി വിശ്വനാഥൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. കെ.വി.രാഘവൻ സ്വാഗതം പറഞ്ഞു. സേതു കുന്നുമ്മലിനെ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുത്തു.