pilikode

ചെറുവത്തൂർ : പൊതുവിദ്യാഭ്യാസ വകുപ്പ് പിലിക്കോട് ഗവ.യു.പി. സ്കൂളിന് അനുവദിച്ച ഒരു കോടി രൂപയുടെ പുതിയ കെട്ടിടത്തിന് പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി.പ്രസന്നകുമാരി ശിലാസ്ഥാപനം നടത്തി. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ രമേശൻ പുന്നത്തിരിയൻ വയലാർ അനുസ്മരണം നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.വി.സുലോചന അദ്ധ്യക്ഷത വഹിച്ചു. വിദ്യാകിരണം ജില്ലാ കോർഡിനേറ്റർ എം.സുനിൽകുമാർ, ഗ്രാമപഞ്ചായത്ത് അംഗം കെ.ഭജിത്ത്, സ്കൂൾ ലീഡർ ബി.ത്രിദേവ് , എസ്.എം.സി ചെയർമാൻ കെ.പി.രാജീവൻ,സി ഭരതൻ, പി.പി.കുഞ്ഞികൃഷ്ണൻ, കെ.ടി.വി.മോഹനൻ, ടി.വി.സുധീർകുമാർ ,യു.പ്രഭ സംസാരിച്ചു. പി.ടി.എ പ്രസിഡന്റ് ടി.പ്രദീപ് സ്വാഗതവും പ്രധാനാദ്ധ്യാപകൻ ബാലകൃഷ്ണൻ നാറോത്ത് നന്ദിയും പറഞ്ഞു.