
ചെറുവത്തൂർ: അലൂമിനിയം ഫാബ്രിക്കേഷൻ മേഖലയിലെ നിർമ്മാണ ഉൽപ്പന്നങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കണമെന്ന് ലേബർ കോൺട്രാക്റ്റ് അസോസിയേഷൻ കാസർകോട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ചെറുവത്തൂർ പൂമാല ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് പാത്തിപ്പാറ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.കെ.സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് മൊയ്തു തോടനൂർ മുഖ്യപ്രഭാഷണം നടത്തി. സുരേന്ദ്രൻ പാണം തോട്, വിനോദ് കീച്ചേരി, സോണി ജോൺ എം.എം.പ്രേംകുമാർ സംസാരിച്ചു ജില്ലാ സെക്രട്ടറി മുഹമ്മദ് ഹാരീസ് സ്വാഗതവും വിജിത് പുങ്ങംചാൽ നന്ദിയും പറഞ്ഞു ഭാരവാഹികൾ: സുരേന്ദ്രൻ പാണം തോട് ( പ്രസി.) മുഹമ്മദ് ഹാരിസ് (ജന.സെക്ര.)