
പയ്യന്നൂർ:കണ്ണൂർ റവന്യൂ ജില്ല സ്‌കൂൾ കലോത്സവം നവംബർ 19 മുതൽ 23 വരെ പയ്യന്നൂരിൽ നടക്കും. എ.കെ.കൃഷ്‌ണൻ മാസ്‌റ്റർ ഓഡിറ്റോറിയത്തിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം ടി.ഐ.മധുസൂദനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്‌തു. നഗരസഭ വൈസ് ചെയർമാൻ പി.വി.കുഞ്ഞപ്പൻ അദ്ധ്യക്ഷത വഹിച്ചു. ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്.അലക്‌സാണ്ടർ, നഗരസഭ വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷ ടി.പി.സമീറ, കൗൺസിലർമാരായ മണിയറ ചന്ദ്രൻ, കെ.കെ.ഫൽഗുനൻ, പയ്യന്നൂർ തഹസിൽദാർ പി.മനോഹരൻ, കെ.സുധീർ, എ.ഇ.ഒ ജ്യോതിബസു, ഡിവൈ.എസ്.പി, കെ.വിനോദ്കുമാർ, ഇ.സി.വിനോദ്, സുരേന്ദ്രൻ അടുത്തില, പ്രിൻസിപ്പൽ ഫോറം സെക്രട്ടറി ദാമോദരൻ, ഡി.ഡി.ഇ, ബാബു മഹേശ്വര പ്രസാദ്, ഡി.ഇ.ഒ. ഇൻചാർജ് മനോജ് സംസാരിച്ചു. ഭാരവാഹികൾ :ടി.ഐ. മധുസൂദനൻ എം.എൽ.എ. (ചെയർമാൻ), ബാബു മഹേശ്വരി പ്രസാദ് (ജനറൽ കൺവീനർ).