ph-1-

കണ്ണൂർ : എ.ഡി.എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം പ്രതിയായ സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം പി.പി.ദിവ്യയെ പിടികൂടാതെ പൊലീസ് ഇരുട്ടിൽ തപ്പുന്നുവെന്നാരോപിച്ച് പൊലീസിന് ഓലച്ചൂട്ട് സമ്മാനിച്ച് കണ്ണൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രതിഷേധ സമരം. ഓലച്ചൂട്ടുമായി ഡി.സി.സി ഓഫീസിൽ നിന്നാരംഭിച്ച മാർച്ച്‌ കമ്മിഷണർ ഓഫീസിന് മുന്നിൽ പൊലീസ് തടഞ്ഞു.കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി.മുഹമ്മദ്‌ ഷമ്മാസ് പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു. കണ്ണൂർ ബ്ലോക്ക് കോൺഗ്രസ്‌ പ്രസിഡന്റ്‌ രാഹുൽ കായക്കൽ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ സി.ടി.ഗിരിജ, റഷീദ് കവ്വായി, ഗിരീഷൻ നാമത്ത് തുടങ്ങിയവർ നേതൃത്വം നൽകി.