s

കണ്ണൂർ: എ.ഡി.എം നവീൻബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ റിമാൻഡ് തടവുകാരിയായി കണ്ണൂർ പള്ളിക്കുന്ന് വനിതാ ജയിലിൽ. ടൗൺ പൊലീസിന്റെ വാഹനത്തിൽ ജയിലിലേക്കുള്ള യാത്രയിൽ രണ്ട് വനിതാ പൊലീസുകാരുടെ മദ്ധ്യത്തിൽ ചെറുചിരിയോടെയാണ് ദിവ്യ ഇരുന്നത്. ജയിലിന് പുറത്ത് പ്രതിഷേധം ഉണ്ടായിരുന്നതിനാൽ മൂന്നു പൊലീസ് വാഹനങ്ങളുടെ അകമ്പടിയോടെ രാത്രി 8.15നാണ് ദിവ്യയെ ജയിലിലെത്തിച്ചത്.


കണ്ണൂർ ജില്ലാ പഞ്ചായത്ത് നിയുക്ത അദ്ധ്യഷ അഡ്വ. രത്നകുമാരിയും വൈസ് പ്രസിഡന്റ് ബിനോയ് കുര്യനും മറ്റൊരു വാഹനത്തിൽ ജയിൽ കവാടംവരെ ദിവ്യയെ അനുഗമിച്ചിരുന്നു. മജിസ്ട്രേട്ടിന് മുമ്പാകെ ഹാജരാക്കിയപ്പോഴും ഇവർ അനുഗമിച്ചിരുന്നു.