gancha

കാസർകോട് : വീട്ടിൽ വിൽപ്പനക്കായി സൂക്ഷിച്ച നാല് കിലോ കഞ്ചാവുമായി പിടിയിലായ കുഡ്ലു രാംദാസ് നഗർ നാങ്കുഴി ബദരി നിവാസിലെ കെ.ബി ഉണ്ണി(54), മുള്ളേരിയ കുക്കുംകൈ ഹൗസിലെ ഡി ഹുസൈനാർ(31), ചെർക്കള കുണ്ടടുക്കം തോട്ടത്തിൽ ഹൗസിലെ കെ രതീഷ് എന്ന ഉണ്ണി(29) എന്നിവരെയാണ് കാസർകോട് അഡീഷണൽ ജില്ലാ സെഷൻസ്(രണ്ട്) കോടതി കെ.പ്രിയ രണ്ടുവർഷം വീതം കഠിനതടവും 20,000 രൂപ പിഴയും വിധിച്ചു.പിഴയടച്ചില്ലെങ്കിൽ മൂന്നുമാസം അധികതടവ് അനുഭവിക്കണം. 2019 മാർച്ച് 24ന് വൈകിട്ട് 4. 40ന് കുഡ്ലു നാങ്കുഴിയിലെ വീട്ടിൽ സൂക്ഷിച്ച നാല് കിലോ കഞ്ചാവ് അന്നത്തെ കാസർകോട് എസ്.ഐ ഭവീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പിടികൂടിയത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ.പ്ലീഡർ പി.സതീശൻ, എം.ചിത്രകല എന്നിവർ ഹാജരായി.