nervazhi

കാഞ്ഞങ്ങാട്: വ്യത്യസ്തമായ കാരണങ്ങളാൽ ജയിൽവാസം അനുഭവിക്കുന്ന അന്തേവാസികൾക്ക് മാനസിക ഉല്ലാസം നൽകുന്നതിന്റെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷൻ കാസർകോട് ജില്ല സ്‌നേഹിത ജനറൽ ഹെൽപ്പ് ഡസ്‌ക് ലല്ലിംഗ് എന്ന പേരിൽ മാനസിക ഉല്ലാസ പരിപാടി നടത്തി.കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ എസ് മനു ഉദ്ഘാടനം ചെയ്തു. ജയിൽ സൂപ്രണ്ട് വി.വി.സൂരജ് അദ്ധ്യക്ഷത വഹിച്ചു. സ്‌നേഹിത ജൻഡർ ഹെൽപ്പ് ഡെസ്‌ക് കൗൺസിലർ ഇ.ശോഭന പദ്ധതി വിശദീകരണം നടത്തി. ഫോക്‌ലോർ അവാർഡ് ജേതാക്കളായ നാടൻപാട്ട് കലാകാരന്മാരായ ഉദയൻ കുണ്ടംകുഴി, കുഞ്ഞികൃഷ്ണൻ മടിക്കൈ എന്നിവർ ചേർന്ന് പരിപാടി അവതരിപ്പിച്ചു. ജില്ലാ ജയിൽ അസിസ്റ്റന്റ് സൂപ്രണ്ടുമാരായ നോബി സെബാസ്റ്റ്യൻ സ്വാഗതവും ഹെലൻ തോമസ് നന്ദിയും പറഞ്ഞു.