sepak-takro

തൃക്കരിപ്പൂർ: തൃക്കരിപ്പൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിൽ നടന്ന ജില്ലാ സെപക് താക്രോ സബ് ജൂനിയർ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ പടന്നക്കടപ്പുറം ജി.എഫ്.എച്ച്.എസ് സ്കൂളും പെൺകുട്ടികളുടെ വിഭാഗത്തിൽ തൃക്കരിപ്പൂർ ജി.വി.എച്ച്.എസ്.എസും ജേതാക്കളായി. ആൺകുട്ടികളുടെ വിഭാഗത്തിൽ തൃക്കരിപ്പൂർ സെന്റ് പോൾസ് എ.യു.പി സ്കൂൾ ടീം റണ്ണേഴ്സ് അപ്പ്. പെൺകുട്ടികളുടെ വിഭാഗത്തിൽ പടന്നക്കടപ്പുറം ജി.എഫ്.എച്ച്.എസിനാണ് രണ്ടാംസ്ഥാനം. സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രതിനിധി കെ.മധുസൂദനൻ സമ്മാനദാനം നിർവഹിച്ചു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് വി.പി.യു.മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. എം.ടി.പി.ബഷീർ മുഖ്യാതിഥിയായിരുന്നു. സെപക് താക്രോ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ.വി.ബാബു, ശബരിദാസ് ബാലൻ, കെ.വി.ബിജു, ടി.എം.സിദ്ദീഖ്, കെ.അശോകൻ, ടി.ബാബു, കെ.അബ്ദുൾ ഷുക്കൂർ, എൻ.കെ.പി.ഇർഷാദ് എന്നിവർ പ്രസംഗിച്ചു.