
പിലാത്തറ:വ്യാപാരി വ്യവസായി സമിതി ചെറുതാഴം പഞ്ചായത്ത് കമ്മിറ്റി പിലാത്തറയിൽ നിർമ്മിച്ച ബഹുനില ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടന സംഘാടക സമിതി യോഗം പിലാത്തറ വ്യാപാരി മന്ദിരത്തിൽ നടന്നു. വ്യാപാരി വ്യവസായി സമിതി കണ്ണൂർ ജില്ല പ്രസിഡന്റ് പി. വിജയൻ യോഗം ഉദ്ഘാടനം ചെയ്തു. മൂലക്കാരൻ കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ശ്രീധരൻ, കെ.കെ.സഹദേവൻ, കെ.സി.തമ്പാൻ, വി.രമേശൻ, യു.രാമചന്ദ്രൻ, കെ.വി.ഉണ്ണികൃഷ്ണ വാര്യർ, മുസ്തഫ കടന്നപ്പള്ളി, എം.വി.രാജീവൻ, കെ.വി.ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. 501 അംഗ ജനറൽ കമ്മറ്റിയെയും 69 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും വിവിധ സബ് കമ്മിറ്റികളെയും യോഗം തിരഞ്ഞെടുത്തു. ചെയർമാനായി എം.ശ്രീധരനെയും കൺവീനറായി കെ.സി രഘുനാഥനെയും തിരഞ്ഞെടുത്തു. കെ. സി.രഘുനാഥ് സ്വാഗതവും സി രാജീവൻ നന്ദിയും പറഞ്ഞു.