
കാസർകോട്: ജില്ലാ സ്കൂൾ ശാസ്ത്രമേള 2024 ഹരിതാഭമാക്കുന്നതിനും പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നതിനും വേണ്ടി തയ്യാറാക്കുന്ന ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റിയുടെ ഓലക്കൊട്ട മെടയൽ ഉദ്ഘാടനം ചെമ്മനാട് പഞ്ചായത്ത് മെമ്പർ അമീർ പാലോത്ത് നിർവഹിച്ചു. എൻ. എസ്.എസ് വളണ്ടിയർമാർക്കുള്ള ഓലക്കൊട്ട മെടയൽ പരിശീലനത്തിന് ചെമ്മനാട് പഞ്ചായത്ത് മോഡൽ കുടുംബശ്രീ പ്രവർത്തകർ നേതൃത്വം നൽകി.സ്കൂൾ പ്രിൻസിപ്പൽ സുകുമാരൻ മാസ്റ്റർ, ഹെഡ്മാസ്റ്റർ വിജയൻ മാസ്റ്റർ, സ്കൂൾ കൺവീനർ റഫീഖ് ,ജമാ അത്ത് സെക്രട്ടറി സി എച്ച്.സാജു, പി.ടി.എ പ്രസിഡന്റ് പി.എം.അബ്ദുല്ല, ,കെ.ടി.നിയാസ്, സുഹറ , എ.സി ജയശ്രീ, സതി, മുംതാസ്, മദർ പി.ടി.എ എക്സിക്യൂട്ടീവ് മെമ്പർ നൈമ എന്നിവർ സംബന്ധിച്ചു ഗ്രീൻ പ്രോട്ടോക്കോൾ കൺവീനർ റഹ്മാൻ പാണത്തൂർ സ്വാഗതം പറഞ്ഞു.