ഇരിട്ടി: ടൗണിലെ നിത്യസഹായ മാതാ പള്ളിയിൽ മോഷണം. നേർച്ച പെട്ടി കുത്തിതുറന്ന് പണം കവർന്നു. പള്ളിയുടെ കതക് പൊളിച്ച് അകത്ത് കടന്ന മോഷ്ടാവ് രണ്ട് നേർച്ച പൊട്ടിയുടെയും ഒരു കാരുണ്യനിധി ബോക്സും കുത്തിപ്പൊളിച്ചാണ് പണം കവർന്നത്. പള്ളിയുടെ അകത്ത് നിന്ന് നേർച്ച പെട്ടി പുറത്തെടുത്ത് കൊണ്ടുവന്ന് കത്തിപ്പൊളിക്കുയായിരുന്നു. ഇന്നലെ പുലർച്ചെ ഒന്നോടയായിരുന്നു മോഷണം നടന്നതെന്ന് സി.സി.ടി വി യിൽ നിന്ന് വ്യക്തമായി. മുഖം തുണികൊണ്ട് മറച്ചിട്ടുള്ള മോഷ്ടാവിന്റെ ദൃശ്യം ലഭിച്ചിട്ടുണ്ട്. രാവിലെ കപ്യാർ പള്ളി തുറക്കാനെത്തിയപ്പോഴാണ് മോഷണം വിവരം അറിയുന്നത്. ഇരിട്ടി പൊലീസ് പള്ളിയിൽ എത്തി പരിശോധന നടത്തി. ഇരിട്ടിയിൽ മോഷണം വ്യാപകമായി കൊണ്ടിരിക്കുകയാണ്. ഇരിട്ടി പുതിയ ബസ് സ്റ്റാൻഡിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ നിന്ന് രണ്ടു ലക്ഷത്തിൽ പരം രൂപ മോഷണം നടത്തിയ കേസിൽ അന്വേഷണം നടന്നുവരുന്ന സമയത്താണ് പള്ളിയിൽ മോഷണം നടന്നത്.