lockel
മെക് 7 ഹെൽത്ത് ക്ലബ്ബ് വ്യായാമ പരിശീലനം രാമനാട്ടുകര നഗരസഭ പൊതുമരാമത്ത് ​സ്ഥിരം സമിതി ചെയർമാൻ പി കെ അബ്ദുൽ ലത്തീഫ് ഉദ്ഘാടനം ചെയ്യുന്നു

രാമനാട്ടുകര: മലപ്പുറം കേന്ദ്രമായി ആരംഭിച്ച പുതിയ വ്യായാമ രീതിയായ 'മെക് സെവൻ ' ഹെൽത്ത് ക്ലബ് രാമനാട്ടുകര ടൗണിൽ കാലിക്കറ്റ് ഗേറ്റ് ഹോട്ടൽ പരിസരത്ത് തുടക്കമായി. നഗരസഭ പൊതുരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ.അബ്ദുൽ ലത്തീഫ് ഉദ്ഘാടനം ചെയ്തു. ദിവസവും രാവിലെ 6 മുതൽ അരമണിക്കൂർ തികച്ചും സൗജന്യമായാണ് പരിശീലനം. സ്ത്രീ പു​രുഷ പ്രായ ഭേദമന്യേ അംഗമാവാം. മെക് സെവൻ സോൺ 4 കോഓർഡിനേറ്റർ എസ്.പി.അബ്ദുൽ റഷീദ് അ​ദ്ധ്യക്ഷത വഹിച്ചു. മെക് സെവൻ സർട്ടിഫൈഡ് ട്രെയിനർ കെ.സുനിൽകുമാർ പരിശീലനത്തിന് നേതൃത്വം നൽകി. നഗരസഭ കൗൺസിലർ കെ.ജയ്സൽ, ഹാഷിം വേങ്ങാട്, പി.സി.കബീർ, കെ.ഹാരിസ് ,എൻ.എസ്.സണ്ണി,സിദ്ധീഖ് വൈദ്യരങ്ങാടി എന്നിവർ പ്രസംഗിച്ചു.