photo
ശിവപുരം എസ്.എം.എം.എ.യു.പി സ്കൂളിൽ ദിശ 2024 പരിപാടിയിൽ രംഗീഷ് കടവത്ത് മുഖ്യ പ്രഭാഷണം നടത്തുന്നു

കരുമല: എസ്.എം.എം.എ.യു.പി സ്കൂൾ ശതാരവം പരിപാടിയുടെ ഭാഗമായി രക്ഷിതാക്കൾക്ക് ബോധവത്കരണ ക്ലാസ് 'ദിശ 2024' സംഘടിപ്പിച്ചു. സ്കൂൾ മാനേജർ കാരോൽ പ്രകാശ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.കെ. സിൻജിത്ത് അദ്ധ്യക്ഷത വഹിച്ചു. പൊലീസ് ഓഫീസർ രംഗീഷ് കടവത്ത് മുഖ്യപ്രഭാഷണം നടത്തി. രംഗീഷ് കടവത്തിന് സ്വാഗതസംഘം ചെയർമാൻ ലിനീഷ് കുമാർ ഉപഹാരം നൽകി. സീനിയർ അസിസ്റ്റന്റ് എം.ബി ഷീജ, സ്റ്റാഫ് സെക്രട്ടറി വി.സത്യൻ, മദർ പി.ടി.എ ചെയർപേഴ്സൺ ജിൻസ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഷൈജു എന്നിവർ പ്രസംഗിച്ചു. പ്രധാനാദ്ധ്യാപകൻ കെ.സതീഷ് ബാബു സ്വാഗതവും പ്രോഗ്രാം കൺവീനർ എം.ബി ഷാൻ നന്ദിയും പറഞ്ഞു.