 
കൊയിലാണ്ടി: കാപ്പാട് തീരദേശ റോഡിന്റെയും താലൂക്ക് ആശുപത്രിയുടെയും ശോചനീയാവസ്ഥയിൽ എം.എൽ.എ കാണിക്കുന്ന അനാസ്ഥയിൽ പ്രതിഷേധിച്ച് നാളെ എം.എൽ.എ ഓഫീസിലെക്ക് മാർച്ച് നടത്തുമെന്ന് ബി.ജെ.പി കൊയിലാണ്ടി നിയോജക മണ്ഡലം ഭാരവാഹികൾ അറിയിച്ചു. ഒന്നര വർഷം മുമ്പ് തീരദേശ സദസിൽ മന്ത്രി സജി ചെറിയാനെ ബി.ജെ.പി നേതാക്കൾ ഇക്കാര്യം അറിയിച്ചിരുന്നു. ഉടൻ പരിഹാരം കാണാമെന്ന് മന്ത്രി അറിയിച്ചെങ്കിലും നടപടി ഉണ്ടായിട്ടില്ല. കഴിഞ്ഞ ദിവസം
കൊയിലാണ്ടി ആശുപത്രിയിൽ ഒരു ഡി ലവൽ ആംബുലൻസ് ഡി.എം.ഒ ഓഫീസിൽ നിന്ന് അയച്ചപ്പോൾ തിരിച്ച് അയക്കുന്ന സാഹചര്യം ഉണ്ടായതായും നേതാക്കൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ മണ്ഡലം പ്രസിഡന്റ് ജയ് കിഷ്, വായനാരി വിനോദ്, കൗൺസിലർ വൈശാഖ് എന്നിവർ പങ്കെടുത്തു.