photo
ശുചിത്വം

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ശുചിത്വ സന്ദേശ റാലി സംഘടിപ്പിച്ചു. സമാപന യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചൈത്ര വിജയൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു സോമൻ, ബ്ലോക്ക് മെമ്പർ സുഹറ ഖാദർ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.വി.സതീഷ്കുമാർ, ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ അഷിത എന്നിവർ പ്രസംഗിച്ചു. റാലിയിൽ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, വിദ്യാർത്ഥികൾ, ആശ വർക്കർമാർ, ഹരിത കർമ്മസേനാംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, ശുചിത്വ മിഷൻ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.