കുന്ദമംഗലം: കെ.എസ്.എസ്.പി.എ കുന്ദമംഗലം നിയോജക മണ്ഡലം വനിതാ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തിയോടനുബന്ധിച്ച് "ഗാന്ധിജി ഒരു സമസ്യ" സെമിനാർ സംഘടിപ്പിച്ചു. എ .ശ്രീമതി സ്വാഗതം പറഞ്ഞു. വനിതാ ഫോറം സംസ്ഥാന കമ്മിറ്റി അംഗം സി പ്രേമവല്ലി വിഷയാവതരണം നടത്തി. ഗാന്ധിയൻ സ്റ്റഡീസ് ആൻഡ് റിസർച്ച് കാലിക്കറ്റ് സർവകലാശാല ചെയർമാൻ ആർ.എസ് പണിക്കർ രക്തസാക്ഷിത്വത്തിന്റെ പാഠങ്ങൾ എന്ന വിഷയത്തിലും ടി .ബാലകൃഷ്ണൻ, അതുല്യ ജയാനന്ദ്, എ .വി .സുഗന്ധി, വി. ഗീത എന്നിവർ ഗാന്ധി ചിന്തകളെ കുറിച്ചും പ്രഭാഷണം നടത്തി. ഗിരീഷ്, സംജിത്ത് എന്നിവർ പ്രസംഗിച്ചു.