 
വടകര: എൻ.സി.പി. വടകര ബ്ലോക്ക് കൺവെൻഷൻ അഡ്വ.പി.എം.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ജനാധിപത്യത്തെ ദുർബലപ്പെടുത്താനുള്ള സംഘപരിവാർ ശ്രമത്തെ ചെറുക്കാൻ ജനാധിപത്യ കക്ഷികൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് അദ്ദേഹം പറഞ്ഞു. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നത് അടിച്ചേൽപ്പിക്കാനും അത് വഴി രാജ്യത്തെ സംഘ പരിവാർ അധീനതയിൽ ആക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പ്രസിഡന്റ് പി.സത്യനാഥൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. ടി.വി.ബാലകൃഷ്ണൻ, വി.പി.ഗിരീശൻ, ആർ.രവീന്ദ്രൻ, ടി.മോഹൻദാസ്, ചൊക്രന്റവിട ചന്ദ്രൻ , കെ.ബീന, വി, കാർത്ത്യായനി , എം.ടി.രജീഷ് ബാബു, വള്ളിൽ ശ്രീജിത്ത് തുടങ്ങിയവർ പ്രസംഗിച്ചു. വി.കാർത്ത്യായനി, കെ.ബാലൻ എന്നിവരെ ആദരിച്ചു.