photo
ബാലുശ്ശേരി ഉപജില്ലാ സ്കൂൾ കലോത്സവം ലോഗോ പ്രകാശനം

ബാലുശ്ശേരി: ബാലുശ്ശേരി ഉപജില്ല ശാസ്ത്രോത്സവം, കലോത്സവം ലോഗോ പ്രകാശനം ചെയ്തു. ശാസ്ത്രോത്സവം 7,8 തിയതികളിൽ ബാലുശ്ശേരി ജി.വി.എച്ച്.എസ്, ജി. എച്ച്.എസ്. എസിലും കലോത്സവം 28,29,30 തിയതികളിൽ പൂനൂർ ജി.എച്ച്. എസ്. എസിലും ഓഫ്‌സ്റ്റേജ് മത്സരങ്ങൾ 17 ന് ശിവപുരം എസ്.എം.എം.എ.യു. പി സ്കൂളിലും നടക്കും. പാലോറ സ്കൂൾ അദ്ധ്യാപകനായ സതീഷ്കുമാറാണ് ലോഗോ രൂപകല്പന ചെയ്തത് . ബാലുശ്ശേരി ബോയ്സ് സ്കൂൾ പ്രിൻസിപ്പൽ ശ്രീജ എ.കെ, പ്രധാനാദ്ധ്യാപിക സലീന, ജി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ ഇന്ദു ആർ, സതീഷ് കുമാർ, പി.സി. രാജേഷ്, റിനേഷ്‌കുമാർ പി.പി തുടങ്ങിയവർ പങ്കെടുത്തു.