
കുറ്റ്യാടി: മരുതോങ്കര മുള്ളൻ കുന്നിൽ സ്മാർട്ട് വില്ലേജ് ഓഫീസ് റവന്യുമന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്തു. മൂന്ന് വർഷം കൊണ്ട് പട്ടയം നൽകി സ്വന്തം ഭൂമിക്ക് അവകാശികൾ ആക്കുന്നതിനുള്ള ഡിജിറ്റൽ റീസർവെ സംസ്ഥാനത്ത് പുരോഗമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇ.കെ.വിജയൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി.ഗവാസ് മുഖ്യാഥിതിയായിരുന്നു. സി.ബിജു സ്വാഗതം പറഞ്ഞു. ഇ.സീന, കെ.സജിത്ത്, ശോഭ അശോകൻ, സി.പി.ബാബുരാജ്, റീന.വി.പി, ഡെന്നീസ് തോമസ്, കെ.ഒ.ദിനേശൻ, ബിന്ദു കുരാറ, തോമസ് കാഞ്ഞിരത്തിങ്കൽ, ടി.പി.ആലി, കെ.എം.സതി, കെ.ആർ.ബിജു, പി.ഭാസ്കരൻ, മുകുന്ദൻ മരുതോങ്കര, വി.കെ.കുഞ്ഞബ്ദുള്ള, തോമസ് കൈതക്കുളം, കുന്നിപറമ്പിൽ ബാബു, റഫീഖ് കൊറ്റോത്തുമ്മൽ, ലിനീഷ്ഗോപാൽ, ജിൽസ് തോമസ്, ബിജു മാവേലിൽ, ഷാമിൻ സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.