photo
സി. എസ് സി. വില്ലേജ് തല സംരഭകരുടെ ഏകദിന ശില്പശാലയ്ക്ക് സംസ്ഥാന മേധാവി സുവിദ് വിജയൻ നേതൃത്വം നല്കുന്നു

കോഴിക്കോട്: കേന്ദ്ര ഐ.ടി മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന കോമൺ സർവീസ് സെന്റർ (സി.എസ്.സി) സംരംഭകരുടെ കോഴിക്കോട് മേഖല ശിൽപശാല കേളപ്പജി ഓഡിറ്റോറിയത്തിൽ നടന്നു. ഇ-മൈഗ്രേറ്റ്, പ്രധാനമന്ത്രി മത്സ്യ സമ്പത് യോജന, പി എം വിശ്വകർമ്മ, പി എം സൂര്യഘർ ബിജിലി മുഫ്ത് യോജന, ഉഡാൻ, ഉമാംഗ്, നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ മറ്റു ബാങ്കിംഗ് സേവനങ്ങൾ തുടങ്ങിയവ കൂടുതൽ കാര്യക്ഷമമാക്കാനുള്ള പരിശീലനവും ആധാർ, പാൻകാർഡ് പാസ്പോർട്ട് സേവനങ്ങളിലെ അപ്ഡേഷനുകളും നിർദ്ദേശങ്ങളും ശിൽപശാലയിൽ നൽകി. സംസ്ഥാന കോ -ഓർഡിനേറ്റർ ജിനോ ചാക്കോ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന മേധാവി സുവിദ് വിജയൻ, ജില്ലാ മാനേജർ നിഗേഷ് എന്നിവർ പ്രസംഗിച്ചു.