ചേളന്നൂർ: കെ.എസ്.എസ്.പി.യു ചേളന്നൂർ ബ്ലോക്ക് തല വയോജന ദിനം മക്കട സംഗീത മിനി ഹാളിൽ ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശ്യാമള അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന പൊതുപ്രവർത്തകൻ കെ.കെ.ചോയിക്കുട്ടി, നാടക പ്രവർത്തകൻ കൊല്ലേരി ശിവരാമൻ, തെങ്ങുകയറ്റ തൊഴിലാളി എം.ടി. ഗോപാലൻ, കർഷക തൊഴിലാളി മാളുക്കുട്ടി, 100 വയസ് തികഞ്ഞ കറുത്തിമഠത്തിൽ ജാനകി എന്നിവരെ ആദരിച്ചു. പ്രൊ. ഡോ. പരമേശ്വരൻ മുഖ്യപ്രഭാഷണം നടത്തി. എ.വേലായുധൻ, നിർമല വിജയൻ, മേലാൽ മോഹനൻ, വി.വിക്രമൻ എന്നിവർ പ്രസംഗിച്ചു. ബ്ലോക്ക് സെക്രട്ടറി ഡോ.പി.ബി.സന്തോഷ് കുമാർ സ്വാഗതവും ട്രഷറർ ഇ.കെ.ശോഭനൻ നായർ നന്ദിയും പറഞ്ഞു.