samade
ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ അബ്ദുൾ സമദ്

പുൽപ്പള്ളി: 26 വർഷം വനം വകുപ്പിൽ സേവനം അനുഷ്ടിച്ച ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ അബ്ദുൾ സമദ് സർവ്വീസിൽ നിന്നും പടിയിറങ്ങി. ചെതലയത്ത്‌ഫോറസ്റ്റ് റെയിഞ്ച് ഓഫീസറായി കഴിഞ്ഞ മൂന്ന് വർഷത്തിലേറെയായി സേവനം അനുഷ്ടിച്ച് ഇവിടെ നിന്നാണ് വിരമിക്കൽ. ജീവൻ പണയം വച്ചും ജോലി ചെയ്ത കാലത്തെ ഒരു പിടി നല്ല ഓർമ്മകളുമായാണ് പിരിയുന്നത്.
1998 ൽ 30താമത്തെ വയസിലാണ് വനം കുപ്പിൽജോലിയിൽ പ്രവേശിച്ചത്. 2008 ൽ കാന്തല്ലൂരിൽ ഡെപ്യൂട്ടി റെയിഞ്ച്‌ഫോറസ്റ്റ് ഓഫീസറായിജോലിയിൽ പ്രവേശിച്ചു. തുഷാരഗിരി ഇക്കോ ടൂറിസം പദ്ധതി വനംവകുപ്പിന്റെ കീഴിൽ കൊണ്ടുവരാൻ സാധിച്ചത് തുഷാര ഗിരിയിൽ ജോലി ചെയ്യുമ്പോഴായിരുന്നു. ചന്ദനകള്ളക്കടത്തുകാരെ പിടികൂടുന്നതിനിടെ പരിക്ക് പറ്റിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. തിരുനെല്ലിയിൽ ജോലി ചെയ്തത് മനുഷ്യ വന്യമൃഗ സംഘർഷങ്ങൾ രൂക്ഷമായിരുന്ന കാലത്താണ്. ബേഗൂർ റെയിഞ്ചിലുംജോലി ചെയ്തിട്ടുണ്ട്. തിരുനെല്ലിയിലും ബേഗൂരിലും ജോലി ചെയ്യുന്നതിനിടെ ആറ് ആളുകൾ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നതിന് സാക്ഷ്യം വഹിക്കേണ്ടിയും വന്നു. ഓപ്പറേഷൻ ബേഗൂർ മഗ്നയുടെയും വാകേരിയിലെ നരഭോജി കടുവയെ പിടികൂടുന്നതിന്റെയും ഭാഗമാകാനും കഴിഞ്ഞിട്ടുണ്ട്. സർവീസിലിരിക്കെ ഒട്ടേറെ മെഡിക്കൽ ക്യാമ്പുകളും മറ്റും സംഘടിപ്പിക്കാനും കഴിഞ്ഞിട്ടുണ്ട്. മികച്ചൊരു സ്‌പോർട്സ്മാൻ കൂടിയാണ് ഇദ്ദേഹം. വനംവകുപ്പിന്റെ വിവിധ കായികമേളകളിൽ നേട്ടം കൈവരിക്കാൻ ഇദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. റിട്ടയർമെന്റിന്‌ശേഷം ചാരിറ്റി പ്രവർത്തനങ്ങളുമായി മുന്നോട്ട്‌പോകാനാണ് ഇദ്ദേഹത്തിന്റെ തീരുമാനം.

ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ അബ്ദുൾ സമദ്