കോഴിക്കോട്: 2000 യുവ ബിസിനസുകാരും 80 ഓളം ഗസ്റ്റുകളും പങ്കെടുക്കുന്ന യൂത്ത് ബിസിനസ് കോൺക്ലേവ് 26 ന് സരോവരം കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടക്കും. മന്ത്രി വി. അബ്ദുറഹ്മാൻ, പി.വി. അബ്ദുൽ വഹാബ് എം.പി. എം.കെ. രാഘവൻ എം.പി, ഗൾഫാർ മുഹമ്മദലി, ടി. ആരിഫലി, പി.മുജീബുറഹ്മാൻ, എ.പി.എം. മുഹമ്മദ് ഹനീഷ് , മുഹമ്മദ് മദനി തുടങ്ങിയവർ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി. സുഹൈബ്, യൂത്ത് ബിസിനസ് കോൺക്ലേവ് ജനറൽ കൺവീനർ ശബീർ കൊടുവള്ളി, സംസ്ഥാന സെക്രട്ടറിമാരായ റഷാദ് വി.പി. അസ്ലം അലി, കാലിക്കറ്റ് സിറ്റി സെക്രട്ടറി ഷമീം ചെറുവണ്ണൂർ എന്നിവർ പങ്കെടുത്തു.