g

കോ​ഴി​ക്കോ​ട്:​ ​വ്യാ​ജ​ ​ഡോ​ക്ട​റു​ടെ​ ​ചി​കി​ത്സ​യി​ലാ​യി​രു​ന്ന​ ​വൃ​ദ്ധ​ൻ​ ​മ​രി​ച്ച​ ​സം​ഭ​വ​ത്തി​ൽ​ ​ക​ട​ലു​ണ്ടി​ ​കോ​ട്ട​ക്ക​ട​വ് ​ടി.​എം.​എ​ച്ച് ​ആ​ശു​പ​ത്രി​ ​അ​ധി​കൃ​ത​രെ​​ ​പ്ര​തി​ ചേർത്തു. ആ​ശു​പ​ത്രി​ മാനേജർ മനോജിനെയാണ് പ്രതി ചേർത്തത്. ഇത് സംബന്ധിച്ച റിപ്പോർട്ട് നാളെ കോടതിയിൽ സമർപ്പിക്കും. ​ ​സം​ഭ​വ​ത്തി​ൽ​ ​ആ​ശു​പ​ത്രി​യി​ ​ആ​ർ.​എം.​ഒ​ ​ആ​യി​രു​ന്ന​ ​എം.​ബി.​ബി.​എ​സ് ​പാ​സാ​കാ​ത്ത​ ​പ​ത്ത​നം​തി​ട്ട​ ​തി​രു​വ​ല്ല​ ​സ്വ​ദേ​ശി​ ​അ​ബു​ ​അ​ബ്ര​ഹാം​ ​ലൂ​ക്കി​നെ​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്തി​രു​ന്നു.​ ​
പ​ച്ചാ​ട്ട് ​വി​നോ​ദ് ​കു​മാ​റാ​ണ് ​(60​)​ ​ഇ​യാ​ളു​ടെ​ ​ചി​കി​ത്സ​യി​ൽ​ ​മ​രി​ച്ച​ത്. അ​ബു​ ​അ​ബ്ര​ഹാ​മി​ന്റെ​ ​വി​ദ്യാ​ഭ്യാ​സ​ ​യോ​ഗ്യ​ത​യു​ൾ​പ്പെ​ടെ​ ​പ​രി​ശോ​ധി​ക്കു​ന്ന​തി​ൽ​ ​ആ​ശു​പ​ത്രി​ ​അ​ധി​കൃ​ത​ർ​ക്ക് ​വീ​ഴ്ച​യു​ണ്ടാ​യെ​ന്ന് ​ഫ​റോ​ക്ക് ​എ​സ്.​എ​ച്ച്.​ഒ​ ​ശ്രീ​ജി​ത്ത് ​പ​റ​ഞ്ഞു.​ ​ര​ജി​സ്റ്റ​ർ​ ​ന​മ്പ​റി​ലെ​ ​പേ​രി​ൽ​ ​വ്യ​ത്യാ​സ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും​ ​ആ​ശു​പ​ത്രി​ ​അ​ധി​കൃ​ത​ർ​ ​കൃ​ത്യ​മാ​യി​ ​പ​രി​ശോ​ധി​ച്ചി​ല്ല.​
​ഇ​യാ​ളു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​രേ​ഖ​ക​ൾ​ ​ആ​ശു​പ​ത്രി​യി​ൽ​ ​നി​ന്ന് ​പൊ​ലീ​സ് ​ക​ണ്ടെ​ത്തി.​ ​എ​ന്നാ​ൽ​ ​അ​ബു​ ​അ​ബ്ര​ഹാം​ ​ലൂ​ക്ക് ​ക​ബ​ളി​പ്പെ​ച്ചെ​ന്നാ​ണ് ​ആ​ശു​പ​ത്രി​ ​അ​ധി​കൃ​ത​ർ​ ​പ​റ​ഞ്ഞ​ത്.​ ​ഇ​തി​ൽ​ ​എ​ത്ര​ത്തോ​ളം​ ​വാ​സ്ത​വ​മു​ണ്ടെ​ന്ന് ​പ​രി​ശോ​ധി​ക്കു​മെ​ന്നും​ ​ശ്രീ​ജി​ത്ത് ​പ​റ​ഞ്ഞു.

നെഞ്ചുവേദനയ്ക്ക് ചികിത്സ തേടിയ പച്ചാട്ട് വിനോദ് കുമാർ കഴിഞ്ഞ 23നാണ് മരിച്ചത്. സംഭവത്തിൽ സംശയം തോന്നി മകനും പി.ജി ഡോക്ടറുമായ അശ്വിൻ പി. വിനോദും ഭാര്യ ഡോ. മാളവികയും നടത്തിയ അന്വേഷണത്തിലാണ് അബു അബ്രഹാം ലൂക്ക് എം.ബി.ബി.എസ് പാസായില്ലെന്ന് കണ്ടെത്തിയത്.