news
ക്ലീൻ ഗ്രീൻ ഹൈവേ പദ്ധതി കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ചന്ദ്രി ഉദ്ഘാടനം ചെയ്യുന്നു

കുറ്റ്യാടി: മാലിന്യമുക്ത നവകേരളം കാമ്പയിന്റെ ഭാഗമായി ക്ലീൻ ഗ്രീൻ ഹൈവേ പദ്ധതിയുടെ കുന്നുമ്മൽ ബ്ലോക്ക് തല ഉദ്ഘാടനം ചാത്തൻങ്കോട്ട് നടയിൽ കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ചന്ദ്രി നിർവഹിച്ചു. കാവിലുംപാറ പഞ്ചായത്ത് പ്രസിഡന്റ് പി.ജി.ജോർജ് അദ്ധ്യക്ഷത വഹിച്ചു. കെ.കെ.ഷമീന, കെ.ടി.മനോജ് കുമാർ, അന്നമ്മ ജോർജ്, കെ.പി.ശ്രീധരൻ, സാലി സജി, അനിൽകുമാർ പരപ്പുമ്മൽ, നിജേഷ്.വി.എം, ശശീന്ദ്രൻ, സബിത, ഷിബിൻ മാത്യു, ഷിന്റോ എബ്രഹാം, ബെന്നറ്റ് ബിജോ, അനാമിക സണ്ണി എന്നിവർ പ്രസംഗിച്ചു. ചാത്തങ്കോട് നട എ.ജെ.ജോൺ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ ടൗൺ ശുചീകരിച്ചു.