news
മന്ത്രി കെ.രാജൻ ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവ്വഹിക്കുന്നു.

കുറ്റ്യാടി: മരുതോങ്കര പഞ്ചായത്തിലെ ഹരിത കർമ്മ സേനയ്ക്കുള്ള ഇലക്ട്രിക് വാഹനം റവന്യുമന്ത്രി കെ.രാജൻ ഫ്ലാഗ് ഓഫ് ചെയ്തു. മാലിന്യപ്രശ്നമാണ് മലയാളി നേരിടുന്ന ഏറ്റവും വലിയ വിപത്തെന്ന് മന്ത്രി പറഞ്ഞു. മഹാത്മാഗാന്ധിയുടെ ഓർമ്മ ദിനത്തിൽ നാം ചിന്തിക്കേണ്ടുന്ന വിഷയമാണ്. മാലിനമുക്ത നവകേരളത്തിനായി നാം പോരാടേണ്ടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇ.കെ.വിജയൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.പി.ഗവാസ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.സജിത്ത്, സെക്രട്ടറി ടി.വി.സുജിത്ത്, വൈസ് പ്രസിഡന്റ് ശോഭ അശോകൻ, ബ്ലോക്ക് പഞ്ചായത്തംഗം കെ.ഒ.ദിനേശൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ സി.പി. ബാബുരാജ്, തോമസ് കാഞ്ഞിരത്തിങ്കൽ, ടി.പി ആലി എന്നിവർ പ്രസംഗിച്ചു.