jaada
മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി നടന്ന വിളംബര ജാഥയിൽ നിന്ന്

കൂടരഞ്ഞി: കൂടരഞ്ഞി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി ബോട്ടിൽ ബൂത്ത് ഉദ്ഘാടനവും വിളംബര ജാഥയും നടത്തി. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ ബോട്ടിൽ ബൂത്ത് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറി സുരേഷ്കുമാർ, അസി. സെക്രട്ടറി ജയപ്രകാശ്, ഹെൽത്ത് ഇൻസ്പെക്ടർ രാജീവൻ സി, പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ ജാവിദ് ഹുസൈൻ, കൃഷി ഓഫീസർ ഷബീർ അഹമ്മദ് തുടങ്ങിയവർ നേതൃത്വം നൽകി. വി.എസ്.രവീന്ദ്രൻ, റോസ്‌ലി ജോസ്, ബോബി ഷിബു, എൽസമ്മ ജോർജ്, ജെറീന റോയ്, സീന ബിജു, ബിന്ദു ജയൻ, സുരേഷ് ബാബു, മോളി തോമസ്, ജോണി വാളിപ്ലാക്കൽ, വി.എ.നസീർ എന്നിവർശുചീകരണത്തിന് നേതൃത്വം നൽകി.