ബാലുശ്ശേരി: മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ഗാന്ധിജയന്തി ദിനത്തിൽ ബാലുശ്ശേരി ഗ്രാമപഞ്ചായത്തിൽ ശുചീകരണത്തിന് തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർമാരായ ഹരീഷ് നന്ദനം, യു. കെ . വിജയൻ, ഹെൽത്ത് ഇൻസ്പെക്ടർ ടി, കെ. സുരേഷ്,ആരോഗ്യ വകപ്പ് ഉദ്യോഗസ്ഥർ എന്നിവർ പ്രസംഗിച്ചു. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, വ്യാപാരികൾ,റസിഡൻസ് അസോസിയേഷൻ, കുടുംബശ്രീ, ഹരിത കർമസേന, എൻ.എസ്.എസ് വോളന്റിയർമാർ, കോളേജ് വിദ്യാർത്ഥികൾ ,ആശാ വർക്കേഴ്സ് എന്നിവർ പങ്കെടുത്തു, ടൗൺ നവീകരണത്തിന്റെ ഭാഗമായി പൂച്ചെടികൾ സ്ഥാപിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു. ജനകീയ പങ്കാളിത്തത്തോടെ 2025 മാർച്ച് 30നകം ബാലുശ്ശേരി ഗ്രാമപഞ്ചായത്തിനെ സമ്പൂർണ മാലിന്യമുക്ത ഗ്രാമപഞ്ചായത്തായി പ്രഖ്യാപിക്കും.