കോഴിക്കോട്: ലോകം നേരിടുന്ന എല്ലാ പ്രതിസന്ധികൾക്കുമുള്ള പരിഹാരം ഗുരുവിന്റെ ഏകലോക ദർശനത്തെ പിൻതുടർന്നാൽ സാദ്ധ്യമാണെന്ന് തലശ്ശേരി ജഗന്നാഥ ക്ഷേത്രം സ്വാമി പ്രേമാനന്ദ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം കോഴിക്കോട് യൂണിയൻ അത്താണിക്കൽ ശ്രീനാരായണ ഗുരുവരാശ്രമത്തിൽ നടത്തിയ മഹാത്മാഗാന്ധി ശ്രീനാരായണ ഗുരു സമാഗമ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയൻ പ്രസിഡന്റ് ഷനൂപ് താമരക്കുളം അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി, യോഗം ഡയറക്ടർ ബാബു പൂതമ്പാറ, കെ.ബിനുകുമാർ, എം.രാജൻ, ഗൗരിനന്ദ ,സുനിൽകുമാർ ചന്ദനഞ്ചേരി എന്നിവർ പ്രസംഗിച്ചു.