kamam
കാനന സഫാരി പുനരാരംഭിച്ച മുത്തങ്ങയിൽ കാടുകാണാൻ വാഹനത്തിൽ യാത്ര തിരിക്കുന്ന സഞ്ചാരികൾ

സുൽത്താൻ ബത്തേരി: ഏഴു മാസങ്ങൾക്കു ശേഷം വയനാട് വന്യജീവി സങ്കേതത്തിൽ കാനന സഫാരി പുനരാരംഭിച്ചു.
വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ, തോൽപ്പെട്ടി ഇക്കോ ടൂറിസം സെന്ററുകളിലാണ് കാനന സഫാരി പുനരാരംഭിച്ചത്. ഇതോടെ സഞ്ചാരികൾ ഇക്കോ സെന്ററുകളിലേയ്ക്ക് ഒഴുകിയെത്താൻ തുടങ്ങി. ഹൈക്കോടതി ഉത്തരവ് പ്രകാരം നിയന്ത്രണങ്ങളോടെയാണ് കാനന യാത്ര. ആദ്യ ദിനമായ ഇന്നലെ ജില്ലക്കകത്തു നിന്നും പുറത്തു നിന്നുമായി നിരവധി പേരാണ് കാട് കാണാനും ആസ്വദിക്കാനും എത്തിയത്. കാട്ടിൽ യാത്ര ചെയ്തവർക്ക് മൃഗങ്ങളെ കാണാനും യാത്ര സന്തോഷകരമാക്കാനും സാധിച്ചതായും പുറത്തേക്ക് പ്രചരിക്കുന്ന പോലെ പ്രശ്നങ്ങൾ ഇല്ലെന്നും വയനാട് സുരക്ഷിതമാണെന്നും സഞ്ചാരികൾ പറഞ്ഞു. അതേസമയം കാനന സഫാരിക്ക് ഹൈക്കോടതി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനാൽ 30 ട്രിപ്പുകൾ മാത്രമാണ് ഒരു ദിവസം സഞ്ചാരികൾക്കായി വനത്തിൽ നടത്താനാവു. അതിനാൽ തന്നെ 150 ഓളം യാത്രക്കാർക്ക് ആണ് ഒരു ദിവസം വനത്തിനകത്തേക്ക് പ്രവേശനം ഉണ്ടായിരിക്കുകയുള്ളൂ. ഈ മാസം ഏഴ് വരെ കാട് കാണാൻ എത്തുന്നവർ നേരിട്ട് കേന്ദ്രങ്ങളിൽ എത്തി ടിക്കറ്റ് എടുക്കുകയും വേണം. തുടർന്ന് ഇക്കോ ടൂറിസം കേന്ദ്രങ്ങളിലെ വെബ്‌സൈറ്റുകൾ വഴി ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള അവസരം ഉണ്ടാവും. രാവിലെ 7 മണിമുതൽ 10 മണിവരെയും, ഉച്ചയ്ക്ക് ശേഷം 3 മണി മുതൽ 5 മണിവരെയുമാണ് സന്ദർശനം.


കാനന സഫാരി പുനരാരംഭിച്ച മുത്തങ്ങയിൽ കാടുകാണാൻ വാഹനത്തിൽ യാത്ര തിരിക്കുന്ന സഞ്ചാരികൾ