job
ജോബ് ഫെയർ

വടകര: വടകര ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടർ സെന്ററിൽ മെഗാ ജോബ് ഫെയർ ഇന്ന്. ശ്രീ ശങ്കരാചാര്യയുടെ വിവിധ സെന്ററുകളിൽ നിന്ന് കോഴ്സ് പൂർത്തിയാക്കിയവരും തുടരുന്നവരുമായ വിദ്യാർത്ഥികൾ ഈ ജോബ് ഫെയറിൽ പങ്കെടുക്കും. രാവിലെ 10ന് ആരംഭിക്കുന്ന പരിപാടിയിൽ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്, 123 ഗ്രൂപ്പ്, ശ്രീറാം ഫിനാൻസ്, ആദിത്യ ബിർള ഗ്രൂപ്പ്, ശോഭിക ടെക്‌സ്റ്റൈൽസ്, ഡേ മാർട്ട് സൂപ്പർ മാർക്കറ്റ് തുടങ്ങി ഇരുപതോളം കമ്പനികൾ പങ്കാളികളാകും. വാർത്താ സമ്മേളനത്തിൽ വിനായക് ജയകൃഷ്ണൻ, രാഗേഷ് സി.എച്ച്, അഫ്നീത, ശ്രീജിത്ത് ഹരിദാസ്, റിജേഷ് രയരോത്ത്‌, പ്രേമകുമാർ എന്നിവർ പങ്കെടുത്തു.