photo
ബി.ജെ.പി എം.എൽ.എ ഓഫീസ് മാർച്ച് യുവമോർച്ച സംസ്ഥാന പ്രസിഡന്റ് സി.ആർ. പ്രഫുൽ കൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

കൊയിലാണ്ടി: കാപ്പാട് കൊയിലാണ്ടി തീരദേശ റോഡ്, താലൂക്ക് ആശുപത്രി എന്നിവയുടെ കാര്യത്തിൽ എം.എൽ.എ കാട്ടുന്ന നിസംഗതയിൽ പ്രതിഷേധിച്ച് ബി.ജെ.പി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എം.എൽ.എ ഓഫീസിലേക്ക് മാർച്ച് നടത്തി. യുവമോർച്ച സംസ്ഥാന പ്രസിഡന്റ് സി.ആർ.പ്രഫുൽ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഒ.ബി.സി മോർച്ച സംസ്ഥാന പ്രസിഡന്റ് എൻ.പി.രാധാകൃഷ്ണൻ, എസ്.ആർ ജയ്കിഷ്, എ.കെ ബൈജു, വായനാരി വിനോദ് , വി.കെ.ജയൻ, അഡ്വ.വി.സത്യൻ, കെ.വി.സുരേഷ്, അഡ്വ.എ.വി.നിധിൻ, കെ.കെ.വൈശാഖ്, വി.കെ.സുധാകരൻ, അതുൽ പെരുവട്ടുർ എന്നിവർ പ്രസംഗിച്ചു. വി.കെ.മുകുന്ദൻ, മാധവൻ ഒ, ഗിരിജ ഷാജി, ടി.പി.പ്രീജിത്ത് എന്നിവർ നേതൃത്വം നൽകി.