വടകര: തണൽ വടകരയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'വൃക്കക്കൊരു തണൽ' മെഡിക്കൽ എക്സിബിഷൻ കെ.കെ .രമ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ ടി.ഐ നാസർ അദ്ധ്യക്ഷത വഹിച്ചു. തണൽ കോളേജ് പാലിയേറ്റീവ് കാമ്പസ് വിംഗ് ലോഞ്ചിംഗ് കെ.കെ രമ എം.എൽ.എ നിർവഹിച്ചു. ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജിത്ത് ,തിരുവള്ളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സബിത മണക്കുനി, ആയഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് എൻ.ഹമീദ്, അഴിയൂർ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ എന്നിവർ പ്രസംഗിച്ചു. സ്വാഗതസംഘം കൺവീനർ എൻ.ആർ.നൗഷാദ് സ്വാഗതവും എം.നൗഫൽ നന്ദിയും പറഞ്ഞു. മുഖമെഴുത്ത് സ്ട്രീറ്റ് ഡ്രാമയിൽ അഭിനയിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു.