c
മേപ്പയ്യൂർ പഞ്ചായത്ത് മുസ് ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച സി.എച്ച് അനുസ്മരണവും,മുസ് ലീഗ് പ്രവർത്തക സംഗമവും മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുളള ഉദ്ഘാടനം ചെയ്യുന്നു.

മേപ്പയ്യൂർ: മേപ്പയ്യൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി മേപ്പയ്യൂർ പാലിയേറ്റീവ് കെയർ സെന്ററിൽ സംഘടിപ്പിച്ച സി.എച്ച്.മുഹമ്മദ് കോയ അനുസ്മരണവും മുസ്ലിം ലീഗ് പ്രവർത്തക സംഗമവും സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുള്ള ഉദ്ഘാടനം ചെയ്തു. ഫോർ വയനാട് കളക്ഷനിലേക്ക് കൂടുതൽ ഫണ്ട് സമാഹരിച്ച കീഴ്പ്പയൂർ വെസ്റ്റ്, ജനകീയമുക്ക്, കീഴ്പ്പയൂർ നോർത്ത് ശാഖ കമ്മിറ്റികൾക്കും മികച്ച വൈറ്റ് ഗാർഡായി തെരഞ്ഞെടുത്ത വി.വി നസ്റുദ്ദീനും ഖത്തർ കെ.എം.സി.സി മേപ്പയ്യൂർ പഞ്ചായത്ത്കമ്മിറ്റി ഏർപ്പെടുത്തിയ മൊമന്റോ പാറക്കൽ അബ്ദുള്ള വിതരണം ചെയ്തു. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് കമ്മന അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.എം.അഷറഫ് സ്വാഗതവും ട്രഷറർ കെ.എം.എ അസീസ് നന്ദിയും പറഞ്ഞു.