കോഴിക്കോട്: ഗുരുതര രോഗം ബാധിച്ച് അവയവ മാറ്റമടക്കം ചികിത്സ തേടുന്നവരെ സഹായിക്കാൻ സംസ്ഥാന സർക്കാരും സാമൂഹ്യ നീതി വകുപ്പും ചേർന്ന് നടപ്പാക്കുന്ന വി കെയർ പദ്ധതിയിൽ സംസ്ഥാന തലത്തിൽ മികവാർന്ന പ്രവർത്തം നടത്തിയ ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീമിന് പുരസ്കാരം. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവിൽ നിന്ന് ജില്ല കോ - ഓർഡിനേറ്റർ എസ്. ശ്രീചിത്ത് പുരസ്കാരം ഏറ്റുവാങ്ങി. സാമൂഹ്യ നീതിവകുപ്പ് എക്സി. ഡയറക്ടർ എച്ച്. ദിനേശൻ
അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന എൻ. എസ്. എസ് ഓഫീസർ ഡോ.ആർ.എൻ.അൻസാർ, പ്രിൻസിപ്പൽ ഡോ. ജസീന ജോസഫ്, ജില്ല സാമൂഹ്യ നീതി ഓഫീസർ അഞ്ജു മോഹൻ എന്നിവർ പ്രസംഗിച്ചു.