filim
ചലച്ചിത്ര ശിൽപശാല

കോഴിക്കോട് : സിനിമ നിർമാതാവും കോൺഗ്രസ് നേതാവുമായിരുന്ന പി.വി ഗംഗാധരന്റെ സ്മരണാർത്ഥം വെളളിമാടുകുന്ന് ജെൻഡർ പാർക്കിൽ 'ഗംഗാതരംഗം' ദ്വിദിന ചലച്ചിത്ര ശിൽപശാല ഇന്ന് രാവിലെ 10 ന് സംവിധായകൻ സിബി മലയിൽ ഉദ്ഘാടനം ചെയ്യും. തിരക്കഥ, സംഭാഷണം, സംവിധാനം എന്നീ മേഖലകൾക്ക് ഊന്നൽ നൽകിയാണ് ശിൽപശാല. ആറിന് വൈകിട്ട് മൂന്നിന് നടക്കുന്ന സമാപന സമ്മേളനത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി മുഖ്യാതിഥിയാകും. ശിൽപശാലയിൽ നിർമ്മിക്കുന്ന മികച്ച മൈക്രോ മൂവിക്കുള്ള ഉപഹാരം സുരേഷ് ഗോപി സമ്മാനിക്കും. മേയർ ഡോ. ബീന ഫിലിപ്പ് പഴയകാല പിന്നണി ഗായിക മച്ചാട്ട് വാസന്തിക്കുളള കൈത്താങ്ങ് സമ്മാനിക്കുമെന്ന് കെ.ടി.സി ഗ്രൂപ്പ് മാനേജിംഗ് പാർട്ണറും മാതൃഭൂമി ചെയർമാനുമായ പി.വി. ചന്ദ്രൻ, പി.വി നിധീഷ്, ഷെഗ്‌ന, അഡ്വ.എം.രാജൻ എന്നിവർ പറഞ്ഞു.